OUR MISSION IN POST COVID -19

Where Vision Meets Reality. Discover how we're shaping the future, connecting people, and creating a positive impact. Join us in this exciting journey towards a brighter tomorrow.

സ്നേഹമുള്ള സമർപ്പിതരെ

കൊറോണ എന്ന മഹാവിപത്തിനെ അതിജീവിക്കുന്നതിന്റെ  ഭാഗമായി lockdown കാലഘട്ടത്തിലൂടെ നമ്മളെല്ലാവരും കടന്നുപോവുകയാണ്. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ യിലെ എഡിറ്റോറിയൽ ആയ “Hunger or Diseases: Emerging nations face an awful choice as it’s nearly impossible to socially distance and get food” വായിച്ചതിലൂടെയുംഇന്നത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയുന്ന വാർത്തകളുടെയും ചർച്ചകളുടെയും  അടിസ്ഥാനത്തിൽ ലഭിച്ച കൊച്ചു  ചിന്തകളാണ് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്.

ആനുകാലിക ദൃശ്യശ്രാവ്യ മാധ്യമങ്ങളിലെല്ലാം ചർച്ച ചെയ്യപ്പെടുകയും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന വിഷയമാണ് Covid -19  കാലത്തിനു ശേഷമുള്ള ലോകത്തിലെ  ജനം നേരിടാൻ പോകുന്ന ദുരിതങ്ങളും പ്രത്യാഘാതങ്ങളും. പല വികസിത രാജ്യങ്ങളും അതു മുന്നിൽകണ്ടുകൊണ്ട് അതിനെ അതിജീവിക്കാൻ വേണ്ടി ഇപ്പോഴത്തെ മരണസംഖ്യകളും  കൊറോണ  വ്യാപനവും കാര്യമായി  പരിഗണിക്കുന്നില്ല എന്നുപോലും തോന്നി പോകുന്നുണ്ട്. അവർ നാളെ ജീവിക്കാൻ പോകുന്നവരെ പറ്റി ചിന്തിച് അതിനു വേണ്ട സാമ്പത്തിക ഭദ്രത കൈവരിക്കാൻ ഇന്ന് മരിക്കുന്നവരെ പറ്റി അധികം ആകുല പെടുന്നില്ല. എന്നാൽ ഇന്ത്യ വ്യാപനം കുറയ്ക്കുവാനും മരണസംഖ്യ ലഘൂകരിക്കുവാനും  Post Covid-19 കാലഘട്ടത്തെ പറ്റി ചിന്തിക്കാതെ അവിടെ ഉണ്ടാകാൻ പോകുന്ന വെല്ലുവിളികളെ പറ്റി  ചിന്തിക്കാതെ ഇന്നത്തെ പറ്റി ചിന്തിച്ച്  തീരുമാനങ്ങളും കാര്യപരിപാടികളും ആണ് വിഭാവനം ചെയ്യുന്നത്. അതിനെ വിമർശിച്ചുകൊണ്ട് സാമ്പത്തിക വിദഗ്ധരും  മറ്റ് അനേകം വ്യക്തികളും ഗവണ്മെന്റിനെയും സംവിധാനത്തെയും വിമർശിക്കുന്നുമുണ്ട്. എന്തായാലും സാമാന്യബുദ്ധിയിൽ  ചിന്തിച്ചാൽ ഇന്നത്തെ വൈറസ് വ്യാപനത്തിൽ  നമ്മൾ അനുഭവിക്കുന്ന വെല്ലുവിളിയെകാൾ വലിയ ഒരു വെല്ലുവിളി ആയിരിക്കും ഇതിനുശേഷം ഇന്ത്യൻ സമൂഹം അനുഭവിക്കാൻ പോകുന്നത് എന്നുള്ളത് ഉറപ്പാണ്. ദാരിദ്ര്യംപട്ടിണിതൊഴിലില്ലായ്മഇതൊക്കെ വഴിയായ് വർദ്ധിച്ചു വരാൻ സാധ്യതയുള്ള കലാപങ്ങൾ terrorism,  മാവോയിസം അങ്ങനെ ഒരുപാട് വെല്ലുവിളികൾ.

പ്രിയപ്പെട്ട പ്രേഷിതരെഒരു ഒരു മിഷണറി  എന്ന നിലയിലും സമർപ്പിത സമൂഹമെന്ന/ മിഷൻ  രൂപത എന്ന   നിലയിലും  എനിക്ക് –  നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കുന്നത് നല്ലതല്ലേ എന്ന് തോന്നിപ്പോകുന്നു. അങ്ങനെ ചിന്തിക്കണമെങ്കിൽ  നമ്മുടെ തന്നെ മനസ്സിൽ Post Covid -19 ഇന്ത്യ ഒന്ന് വിഭാവനം  ചെയ്യുന്നത് നല്ലതാണ്. ഇന്നത്തെ ചർച്ചകളിലും മാധ്യമ വാർത്തകളിലും  ഒക്കെ കാണുന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 1.5 എങ്കിലും താഴും  എന്നുള്ളതാണ്. അങ്ങനെയാണെങ്കിൽ നമ്മൾ ആയിരിക്കുന്ന  പ്രേക്ഷിത മേഖലകളിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ വെറുതെ മനസ്സിൽ ഒന്നു കാണുക. ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത ആരോഗ്യ മേഖലകളിലെ അപര്യാപ്തതജോലിക്കുവേണ്ടി നട്ടംതിരിയുന്ന ജനസമൂഹംഅങ്ങനെ അനേകം ദുരിതങ്ങൾ

നമ്മുക്ക് ഇപ്പോഴത്തെ അവസ്ഥയിൽ ഇന്ത്യയിൽ വരാൻ സാധ്യത ഉള്ള സാഹചര്യം :

1. സാമ്പത്തിക മാന്ദ്യം (ഇപ്പോഴത്തെ കണക്ക് അനുസരിച്ചു 1.9 വളർച്ച)

2. തൊഴിൽ ഇല്ലായ്മ

3. ദാരിദ്ര്യംപഞ്ഞം, രോഗം

4. ആദുര ശുശ്രുഷ രംഗത്തെ അപര്യാപ്‌തത

5. തീവ്രവാദം, കലാപം, കൊള്ള, പിടിച്ചുപറി, മൂല്യശോഷണം..

6. നമ്മുടെ സ്കൂൾ, കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വരുമാനം കുറവ്

7. നമ്മുടെ സൊസൈറ്റികൾ, ട്രസ്റ്റ്‌കൾ തുടങ്ങിയതിനുമേൽ വരാൻ പോകുന്നു കഠിന നിയന്ത്രണം ( തുടങ്ങി കഴിഞ്ഞു )

8. അജപാലന / സുവിശേഷവത്കരണ പ്രവർത്തനങ്ങളിലെ നിയന്ത്രണം, വെല്ലുവിളി..

 പ്രിയപ്പെട്ടവരെ ഇവിടെയൊക്കെ നമുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നാണ്  ചിന്തിക്കേണ്ടത്. കഴിഞ്ഞ അനേകം  വർഷമായി വളരെ വിജയകരമായി  ഇത്തരം  അവസ്ഥകളെ അതിജീവിച്ചവരാണ് നമ്മൾ. നമ്മുടെ മിഷൻ മേഘലകളിൽമിഷൻ രൂപതകളിൽ  നമ്മൾ ചെയ്ത  ആതുര വിദ്യാഭ്യാസ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. എന്നാൽ  ഇന്നത്തെ അവസ്ഥ വ്യത്യസ്തമാണ്. വ്യത്യസ്തമായ കാരണങ്ങൾ കൊണ്ട് നമ്മുടെ പ്രവർത്തനങ്ങളെ ഗവൺമെൻറ് തലത്തിലും സാമൂഹ്യ തലത്തിലും വളരെയേറെ ബുദ്ധിമുട്ടുകളും ദുരിതങ്ങളും വെല്ലുവിളികളും  തീർത്തിരിക്കുകയാണ്. അതുകൊണ്ട് നമ്മൾ  Post Covid -19 പ്രവർത്തനങ്ങളെ പറ്റി ചിന്തിക്കുമ്പോൾ നല്ല പ്ലാനിങ്ങും നല്ല തീരുമാനങ്ങളും കൂട്ടായ്മയും ആവശ്യമാണ് എന്ന് തോന്നുന്നു. ഒറീസയിലെ കഴിഞ്ഞ ഏതാനും ആഴ്ചയിലെ വ്യക്തിപരമായ അനുഭവങ്ങളും മറ്റുള്ളവർ പറഞ്ഞു കേട്ട അനുഭവങ്ങളും വച്ചുനോക്കുമ്പോൾ സുവിശേഷ പ്രഘോഷണം.. അജപാലനം വളരെയേറെ ബുദ്ധിമുട്ടുകൾക്ക്  സാധ്യതയുണ്ട് എന്ന് മനസ്സിലാക്കുന്നു. ക്രിസ്ത്യൻ സമൂഹത്തിൽ പെട്ട അനേകം നേതാക്കളെ(pastors, leaders ) lockdown ന്റെ  പേരിൽ അറസ്റ്റ് ചെയ്യുകയുംപീഡിപ്പിക്കുകയും ചെയ്താതായിട്ട് കേൾക്കാൻ സാധിക്കുന്നു. വരുംദിവസങ്ങളിലും മാസങ്ങളിലും ഇത് കൂടുതൽ ശക്തമാക്കാനാണ് സാധ്യത. ഇവിടെയാണ് ഇതുവരെ കൈകൊണ്ട ജീവിതസാക്ഷ്യം എന്ന സുവിശേഷ പ്രഘോഷണ മാർഗത്തിന്റ  പ്രാധാന്യം പ്രത്യേകിച്ച് Post Covid -19 മിഷനിൽ  ആവശ്യമായിരിക്കുന്നത്. ഇതിന്റെ  വെളിച്ചത്തില് നമുക്കൊന്ന് ചിന്തിക്കാം എന്തൊക്കെ ചെയ്യാൻ സാധിക്കും. എന്റെ  കൊച്ചു മനസ്സിൽ വന്ന ഒന്നുരണ്ട് ചിന്തകൾ ഞാൻ നിങ്ങളോട് പങ്കു വയ്ക്കാം.

1. 2020-21 സാമ്പത്തിക വർഷത്തിലേക്ക് നമ്മൾ നിശ്ചയിച്ചിരുന്നപ്ലാൻ ചെയ്തിരുന്ന ബഡ്ജറ്റുകൾ തിരുത്തി എഴുതി ഒരു Post Covid -19 മിഷന്  വേണ്ടി എഴുതി തിരുത്തേണ്ടെതല്ലേ എന്ന്  ചിന്തിക്കുന്നു. അത് ജനറൽ /രൂപതാ  തലത്തിലും, റീജിയണൽ തലത്തിലും,   മിഷൻ സെന്റർ തലത്തിലുംനമ്മുടെ ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തിലും ആവശ്യമായിരിക്കുന്നു.

2. നമ്മുടെ അധികാരികളും പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർ, സാമൂഹ്യപ്രവർത്തകർ സാമ്പത്തിക രംഗത്ത് ഉള്ളവർ( ഓഡിറ്റർമാർ, പഴയ പ്രൊക്രേറ്റർമാർ, MBA -MSW കാർ ) ഒന്നിച്ചു വരികയും നമ്മുടെ  Post Covid -19 മിഷനെ  പറ്റി നല്ല ഒരു പ്ലാൻ ഉണ്ടാക്കുകയും ചെയ്യുന്നത് ഉചിതമാകും എന്നു തോന്നുന്നു.

3. പുതിയ രീതികളും മാർഗങ്ങളും രൂപപ്പെടുത്തുക

4. നമ്മുടെ സമൂഹത്തിന്റെയും/ രൂപതയുടെയും / പ്രൊവിൻസിന്റെയും സാഹചര്യങ്ങൾക്കനുസരിച്ചുള്ള പുതിയ തീരുമാനങ്ങൾ

പ്രിയപ്പെട്ട പ്രേഷിതരെ  പ്രാർത്ഥനയിലും വിചിന്തനത്തിലും ചിലവഴിക്കുന്ന lockdown സമയത്ത്  വന്ന കൊച്ചു ചിന്തകൾ  നിങ്ങളുമായി പങ്കുവച്ചു. തീർച്ചയായിട്ടും നമുക്ക് ഒരുമിച്ച് ചിന്തിക്കാം. ഇതിനേക്കാൾ  നല്ല ആശയങ്ങളും ചിന്തകളും നിങ്ങളുടെ പക്കൽ ഉണ്ട് എന്നറിയാം പരസ്പരം പങ്കുവെയ്കാം ആർക്കെങ്കിലും ഉപകാരപ്പെടും.

സഭയുടെ  ചരിത്രമെടുത്തു നോക്കിയാൽ  അനേകം വെല്ലുവിളികളെ അതിജീവിച്ചു വളർത്തി / വളർന്നവൾ ആണ്..   പ്രിയപ്പെട്ടവരെ നമുക്കൊരു പുതിയ സാഹചര്യമാണ് ഉടലെടുത്ത് വരുന്നത് നമ്മുടെ സഭയ്ക്ക്  യേശുവിന്റെ  കരുണയുടെ മുഖം ആകുവാനുള്ള ഒരു അവസരം അതുവഴിയായി യേശുവിനെ മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള അവസരം

നമുക്ക് പ്രാർത്ഥിക്കാം ഒരുങ്ങാം

ഫാ ജോമോൻ അയ്യങ്കനാൽ MST