Deposit Insurance and Credit Guarantee Corporation

Where Vision Meets Reality. Discover how we're shaping the future, connecting people, and creating a positive impact. Join us in this exciting journey towards a brighter tomorrow.

ഈ അടുത്ത് സോഷ്യല്‍ മീഡീയകളില്‍ കണ്ട ഒരു പോസ്റ്റാണീ ഈ ലേഖനത്തിന് ആധാരം. അതില്‍ പറയുന്നത് എച്ച്.ഡി.ഏഫ്.സി ബാങ്കിന്‍റെ പാസ്സ്ബുക്കില്‍ “ബാങ്കിന്‍റെ ഡിപ്പോസിറ്റുകളെല്ലാം ഡി.ഐ.സി.ജി.സി യില്‍ ഇന്‍ഷ്വേര്‍ഡ് ആണെന്നും, ,.എന്തെന്കിലും കാരണത്താൽ ബാങ്ക് തകർന്നാൽ ഇന്‍ഷൂറന്‍സ് തുകയായ 1,00,000 രൂപയേ നല്‍കൂ എന്നും” എഴുതിയിരിക്കുന്നു എന്നാണ്. അതിന്‍റെ കീഴിലെ കമ്മന്‍റുകളില്‍ ഭൂരിഭാഗവും ഇനി എന്തു വിശ്വസ്സിച്ചു ആളുകള്‍ ബാങ്കുകളില്‍ പണം ഇടുമെന്നും മറ്റുമാണ്.

ഈയടുത്ത് നടന്ന ഒരു സ്വകാര്യ ബാങ്കിന്‍റെ പ്രശ്നം നാം എല്ലാം കണ്ടതാണല്ലോ. അതിനാല്‍ മുകളില്‍ കണ്ട പോസ്റ്റിന്‍റെ നിജസ്ഥിതി നമ്മള്‍ക്ക് കാണാം.

നമ്മള്‍ക്ക് ആദ്യം ഈ ഡി.ഐ.സി.ജി.സി എന്താണെന്ന് നോക്കാം. Deposit Insurance and Credit Guarantee Corporation എന്നതിന്‍റെ ചുരുക്കപ്പേരാണ് ഡി.ഐ.സി.ജി.സി, പൂര്‍ണ്ണമായും ആര്‍.ബി.ഐ യുടെ കീഴിലുള്ള ഡി.ഐ.സി.ജി.സി രൂപം കൊണ്ടത് 1961 ലെ ഡി.ഐ.സി.ജി.സി നിയമം മൂലം ആണ്. അതിന്‍റെ പ്രധാന ഉത്തരവാദിത്തമായി പറയുന്നത് ബാങ്കിലെ ഡിപ്പോസിറ്റ് ഇന്ഷൂര്‍ ചെയ്യുക എന്നതാണ്. ഈ വര്‍ഷത്തെ ബജ്ജറ്റിനു മുന്പ് ഇന്‍ഷൂറന്‍സ് തുക 1,00,000 രൂപയായിരുന്നു, എന്നാല്‍ ഈ ബജ്ജറ്റില്‍ അതു 5,00,000 രൂപയായി ഉയര്‍ത്തി. എന്തെങ്കിലും കാരണത്താല്‍ ബാങ്കുകള്‍ തകര്‍ന്നാല്‍ അതിലെ ഉപഭോക്താക്കള്‍ക്ക് 5,00,000 രൂപയോ അല്ലെങ്കില്‍ ഡിപ്പോസ്സിറ്റ് തുകയോ അതില്‍ ഏതാണോ കുറവ് അതു ലഭിക്കും.

വളരെ പണ്ടു മുതലുള്ള ഒരു ഇന്‍ഷൂറന്‍സ് സ്കീമിനെ പറ്റി എച്ച്.ഡി.ഏഫ്.സി. ബാങ്ക് തങ്ങളുടെ പാസ്സ് ബുക്കില്‍ രേഖപ്പെടുത്തിയതാണ്, ആളുകളെ പേടിപ്പിക്കുന്ന രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്.

ഈ ഇന്ഷൂറന്സിനെ പറ്റി ഉപഭോക്താക്കളെ അറിയിക്കണമെന്ന ആര്‍.ബി.ഐ നിര്‍ദേശമാണു എച്ച്.ഡി.എഫ്.സി ബാങ്ക് പാലിച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങനെ വരുന്ന പോസ്റ്റുകള്‍ ആളുകള്‍ക്ക് ബാങ്കുകളില്‍ ഉള്ള വിശ്വാസം നശിപ്പിക്കാനെ ഉതകൂ.

നമ്മുടെ ബാങ്കുകളെല്ലാം നന്നായി റെഗുലേറ്റ് ചെയ്യപ്പെടുന്നതാണ്, ആര്‍.ബി.ഐ. ഒരിക്കലും ഒരു ബാങ്കും തകര്‍ന്ന് പോകാന്‍ അനുവദിക്കില്ല. അഥവാ ഏതെങ്കിലും ഒരു ബാങ്ക് തകരുമെന്ന അവസ്ഥ വന്നാല്‍ അവര്‍ ആ ബാങ്കിനെ വേറേ ഏതെങ്കിലും ബാങ്കില്‍ ലയിപ്പിക്കുകയോ, മറ്റു ബാങ്കുകള്‍ അതില്‍ പണം നിക്ഷേപിച്ച് ആ ബാങ്കിനെ നില നിര്‍ത്തുകയോ ചെയ്യും. യെസ്സ് ബാങ്കിന്‍റെ കാര്യത്തില്‍ നമ്മള്‍ അതു കണ്ടതാണ്. 2008 ലെ സാമ്പത്തിക മാന്ദ്യത്തില്‍ നമ്മുടെ ബാങ്കുകള്‍ തകരാതെ നിന്നതും അതുകൊണ്ടാണ്.

മാത്രമല്ല ബാങ്കിന്‍റെ ലൈസ്സന്സ്സ് ലഭിക്കുക എന്നതും അത്ര എളുപ്പമല്ല, കഴിഞ്ഞ തവണ ബാങ്കിങ്ങ് ലൈസ്സന്സ്സിനു അപേക്ഷകള്‍ സ്വീകരിച്ച ആര്‍.ബി.ഐ പല വല്ല്യ ബിസ്സിനെസ്സ്കാര്‍ക്കും ലൈസ്സന്സ്സ് കൊടുത്തില്ല എന്നും നമ്മള്‍ കാണേണ്ട വസ്തുതയാണ്.

അതിനാല്‍ തന്നെ നമ്മുടെ രാജ്യത്ത് ബാങ്കുകള്‍ തകരാനൊരു സാധ്യതയുമില്ല. എച്ച്.ഡി.ഏഫ്.സി ബാങ്ക് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ്, അതിനാല്‍ തന്നെ നമ്മള്‍ ഒരിക്കലും പേടിക്കേണ്ട കാര്യമേ ഇല്ല.

ബാങ്കിങ്ങ് എന്നത് വിശ്വാസത്തില്‍ ഊന്നിയുള്ള ഒരു ബിസ്സിനസ്സ് ആണ്. നമ്മള്‍ക്ക് ഒരു ബാങ്കില്‍ വിശ്വാസമുള്ളതുകൊണ്ടാണു നമ്മള്‍ നമ്മുടെ സമ്പാദ്യം അതില്‍ ഡിപ്പോസ്സിറ്റ് ചെയ്യുന്നത്. ബാങ്കുകളുടെ വിശ്വസത നശിപ്പിക്കുന്ന പോസ്റ്റ്കള്‍ ആളുകളില്‍ ബാങ്കിലുള്ള വിശ്വാസം ഇല്ലാണ്ടാക്കുകയും, അവ ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം. ബാങ്കുകള്‍ തകര്‍ന്നാല്‍ നമ്മുടെ സമ്പത്ത് വ്യവസ്ഥയാണു തകരുന്നത്.

ഒരു ഇന്‍ഷൂറന്‍സ് ക്ലോസ്സ് കാരണം നമ്മള്‍ക്ക് ബാങ്കിലുള്ള വിശ്വാസം നഷ്ടപ്പെടണ്ട ഒരു കാര്യവുമില്ല.