Where Vision Meets Reality. Discover how we're shaping the future, connecting people, and creating a positive impact. Join us in this exciting journey towards a brighter tomorrow.
Lockdown ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇന്ന് അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി ബാങ്കിൽ പോയപ്പോൾ കണ്ട ഒരു അനുഭവമാണ് ഇത് എഴുതാൻ പ്രേരിപ്പിച്ചത്. പോയ വഴിയിൽ ഏതാനും പോലീസുകാരെ കുറേ സാധാരണക്കാരായ ഗ്രാമവാസികൾ ഓടിച്ചിട്ട് തല്ലുന്നത് കാണാനിടയായി. കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോൾ റോഡ് സൈഡിൽ പച്ചക്കറി വിൽക്കുന്ന ഗ്രാമവാസികളാണ് അവർ. പോലീസ് അവരെ വിലക്കുകയും ഇതിൽ പ്രകോപിതരായപ്പോൾ പോലീസിനെ എല്ലാവരോടും കൂടി ചേർന്ന് അടിച്ചു ഓടിക്കുന്നതാണ്. അവർ പറഞ്ഞു ’40 ദിവസം ആയിട്ട് ഞങ്ങളെ പുറത്തിറങ്ങാൻ സമ്മതിക്കുന്നില്ല… പച്ചക്കറികൾ എല്ലാം നശിച്ചു പോകുന്നു..ഒരു സഹായവും ഗവൺമെൻറ് ചെയ്യുന്നില്ല… നമ്മുടെ ജില്ലയിൽ ഇതുവരെ ഒരു കൊറോണ കേസ് മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളത് അതും സുഖം പ്രാപിച്ച് തിരിച്ചുപോവുകയും ചെയ്തു. ഞങ്ങളുടെ ഏക മാർഗമായ കൃഷികൾ നശിച്ചു പോവുകയും, ലഭിച്ച പച്ചക്കറികൾ വിൽക്കാൻ സാധിക്കാതെ നശിച്ചുപോവുകയും ചെയ്യുകയാണ്…അതുകൊണ്ട് ചെയ്തു പോയതാണ് ‘. ഇതുപോലെ എത്രയോ ജനങ്ങൾ..
Lockdown മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് കൂടുതൽ ഇളവുകളോടെ… ജനജീവിതം സാധാരണ രീതിയിലേക്ക് തിരിച്ചു പോകുന്ന ഒരു പ്രതീതി ആണ് ഇന്ന് കാണാൻ സാധിക്കുന്നത്. കടകൾ തുറക്കാൻ തുടങ്ങി..ജനം പൊതു നിരത്തിൽ ഇറങ്ങാൻ തുടങ്ങി… ഗവണ്മെന്റ് നിർദേശങ്ങൾ പാലിക്കാൻ വിമുഖത… ഇവിടെ ആണ്
‘Break the Chain കഴിഞ്ഞു ഇനി Live with Corona’ എന്ന ചിന്തക്ക് പ്രാധാന്യം ഉള്ളത്. കാരണം ജനജീവിതം സാധാരണ രീതിയിൽ ആകുമ്പോൾ എവിടെ വേണമെങ്കിലും കൊറോണ വൈറസിന്റെ സാന്നിധ്യ സാധ്യതയുണ്ട്. ഏതു വഴിക്ക് വേണമെങ്കിലും വരാം… സഞ്ചരിക്കാം… നമ്മുടെ കൂടെ ഉണ്ടാകാം..എന്നാൽ നമ്മളെ കീഴ്പെടുത്തില്ല എന്ന് ഉറപ്പു വരുത്തി കൊണ്ട് ജീവിക്കാൻ പറ്റുക എന്നതാണ് പ്രധാനം. കാരണം ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു വർഷത്തോളം ഇങ്ങനെ തന്നെ തുടരാൻ സാധ്യതയുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. പ്രതിവിധിയായി മരുന്നുകളോ പ്രതിരോധ മാർഗങ്ങൾ ഒന്നും കണ്ടുപിടിക്കാത്ത സ്ഥിതിക്ക് ഒരുവർഷത്തോളം break the chain.. lockdown പ്രോഗ്രാമുമായി മുന്നോട്ടു പോകാൻ സാധിക്കുകയില്ല. നമുക്ക് സാധിക്കുന്നത് കൊറോണക്കൊപ്പം ജീവിച്ചുകൊണ്ട് എങ്ങനെ കൊറോണക്ക് കീഴ്പ്പെടാതെ മുന്നോട്ട് പോകാൻ സാധിക്കും എന്നുള്ളതാണ്. ആരോഗ്യ പ്രവർത്തകർ അനേകം മാർഗങ്ങൾ ഇന്ന് സാമൂഹ്യമാധ്യമങ്ങളുടെ നമ്മോട് പറയുന്നുണ്ട്. പലരുടെ അറിവുകൾ ശ്രവിച്ചു നല്ല മാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് ജീവിക്കുക എന്നുള്ളതാണ്. അനേക കാലം പേടിച്ച് ഒളിച്ചോടാൻ സാധിക്കില്ല. നമുക്കുള്ള പ്രതിരോധ ശക്തികൾ തന്നെ ഉപയോഗിച്ചുകൊണ്ട് ജീവിക്കുവാനുള്ള ബുദ്ധിയും വിവേകവും ദൈവം തന്നിട്ടുണ്ട്. അത് ഉപയോഗിച്ച് അതിജീവിക്കുക. രണ്ട് മാസമെങ്കിലുമായി ആരംഭിച്ചിട്ട്. നമുക്കറിയാം ഇനി ജീവിതത്തിൽ നമ്മൾ സ്വീകരിക്കേണ്ട മാർഗ്ഗം എന്നുള്ളത് ഒളിച്ചോട്ടം അല്ല മറിച്ച് മുഖാമുഖം ഉള്ള പോരാട്ടം ആണ്. കൈകാലുകൾ കഴുകി വൃത്തിയാക്കി കൊണ്ട് പ്രതിരോധ ശക്തി കൂട്ടുന്ന ഭക്ഷണ സാധനങ്ങൾ കഴിച്ചുകൊണ്ട് ആവശ്യത്തിന് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് അനാവശ്യമായ യാത്രകളും അതോടൊപ്പം തന്നെ മീറ്റിങ്ങുകളും കൂടിക്കാഴ്ചകളും പാർട്ടികളും ഒഴിവാക്കിക്കൊണ്ട് സാധാരണഗതിയിൽ ഒരു ജീവിതം നയിക്കാൻ സാധിക്കുകയാണെങ്കിൽ ഈ മുഖാമുഖം ഉള്ള പോരാട്ടം നമുക്ക് അതിജീവിക്കാൻ സാധിക്കും. വടക്കേ ഇന്ത്യയിൽ താമസിക്കുന്നവർക്കറിയാം തണുപ്പ് കൂടുമ്പോൾ നമ്മൾ ജാക്കറ്റ് ഇടും… ശരീരത്തിൽ ഉണ്ടാകുന്ന വിളർച്ചക്ക് ഉപയോഗിക്കാൻ നമ്മുടെ പോക്കറ്റുകളിൽ പല വിധത്തിലുള്ള ക്രീം സൂക്ഷിക്കാറുണ്ട്.. ചുണ്ട് വരളുമ്പോൾ ഉപയോഗിക്കാൻ ലിപ്ബാം കൊണ്ടുനടക്കും. ചൂട് കാലത്ത് സ്ട്രോക്ക് ഉണ്ടാകാതിരിക്കാൻ വേണ്ടി പലപ്പോഴും നമ്മൾ ഉള്ളി പോക്കറ്റിൽ സൂക്ഷിക്കും. ഇന്ന് ഈ പ്രത്യേക സാഹചര്യത്തിൽ ഹാൻഡ് സാനിറ്റൈസർ, മാസ്ക്, നാരങ്ങ തുടങ്ങിയവ നമ്മുടെ കൂടത്തിൽ കരുതി കൊറോണയോടൊപ്പം ജീവിച്ചു എന്നാൽ അതിനു കീഴ്പെടാതെ ഇരിക്കുക എന്നതാണ്….
കൊറോണക്ക് ഒപ്പം ജീവിച്ചു കൊണ്ട് ഈ നേരിട്ടുള്ള യുദ്ധത്തിൽ നമുക്ക് ഉപയോഗിക്കാവുന്ന ആയുധങ്ങൾ..
# യാത്രയിൽ മുഴുവൻ ഹാൻഡ് സാനിറ്റൈസർ, മാസ്ക്, മുതലായവ കരുതുക. എല്ലാ ജോലികൾക്ക് മുൻപും ശേഷവും സാനിറ്റൈസർ ഉപയോഗിക്കുക. (വണ്ടിയിൽ കയറുമ്പോൾ, ഇറങ്ങുമ്പോൾ, സാധനം മേടിക്കുമ്പോൾ,….. )
# പൊതുവായ ശുചിമുറികൾ ഉപയോഗിക്കുന്നതിനു മുൻപും ശേഷവും വൃത്തി ആക്കുക
# സാമൂഹിക അകലം പാലിക്കുക
# സ്വാശകോശ സംബന്ധമായ രോഗങ്ങൾക്ക് ഇടവരുത്തുന്ന ശീലങ്ങൾ ഒഴിവാക്കുക
# പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക… യാത്രയിൽ ഭക്ഷണം കരുതുക
# പ്രധിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണക്രമം ശീലിക്കുക
# പ്രാർത്ഥന
# ഈ പോരാട്ടത്തിൽ ദൈവത്തിൽ കൂടുതൽ ആശ്രയം വയ്ക്കുക
# മറ്റുള്ളവരുടെ കൂടെ ആരോഗ്യം പരിഗണിക്കണം
ഒളിച്ചോട്ടം അല്ല പോരാട്ടം ആണ് ആവശ്യം
കൊറോണ ഒരു ടണൽ ആണ്.. ഇപ്പോഴത്തെ സാഹചര്യത്തിൽ നാമെല്ലാവരും ഈ ടണലിൽ കൂടി കടന്നു പോകണം… സുരക്ഷിതമായി മറുവശം എത്താൻ നമുക്ക് ഒരുമിച്ചു പരിശ്രമിക്കാം.. മറുവശത്തു പുതിയൊരു ലോകം ഉണ്ട് എന്ന പ്രത്യാശയിൽ…